വിവാഹത്തിൽ പങ്കെടുക്കാനെത്തി..ഫ്ലാറ്റിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം…




കോട്ടയം ഭരണങ്ങാനത്ത് ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്.ഭരണങ്ങാനം മേരിഗിരി ജംഗ്ഷനിൽ ഫ്ലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം മുറിയെടുത്തതായിരുന്നു അമ്പാടി സന്തോഷ്.വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു 

അഞ്ചംഗ സംഘം. ഫ്ളാറ്റിലെ മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ നിന്നും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മോർച്ചറിയിലേക്ക് മാറ്റി.
Previous Post Next Post