വയനാട് ഉരുൾപൊട്ടലിൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്തു. ഒരു ലക്ഷം രൂപയാണ് പ്രതിപക്ഷ നേതാവ് ധനസഹായമായി നൽകിയത്. യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. നേരത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
വയനാട് ഉരുൾപൊട്ടൽ.. പുനരധിവാസത്തിത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍…
ജോവാൻ മധുമല
0
Tags
Top Stories