കൊച്ചുകുട്ടികളുടെ സമ്ബാദ്യ കുടുക്ക മുതല്‍ വന്‍കിട വ്യവസായികളുടെ വരെ കൈയ്യയച്ചുളള സംഭാവനയാണ് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ 100കോടി രൂപയിലെത്തിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ 5 ദിവസത്തെ ശമ്ബളത്തിന്റെ വിഹിതവും കൂടി വരുന്നതോടെ വയനാടിന് വേണ്ടിയുളള പ്രത്യേക ഫണ്ട് 500 കോടി കടക്കും.
കേരളത്തിനകത്ത് നിന്ന് മാത്രമല്ല വയനാടിന് നേരെ സഹായഹസ്തം നീണ്ടത്. തമിഴ്‌നാട്, കര്‍ണാടക,ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം സംഭാവനകള്‍ എത്തി. ലോകമാകെ കൈകോര്‍ത്തു, ഇനി ക്ഷേമകരമായി ഈ തുക ചിലവഴിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.