മസ്‌കത്ത്: ഒമാനിൽ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് സിവിൽ എവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴ തുടരും. മിക്ക വടക്കൻ ഗവർണറേറ്റുകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
മസ്‌കത്ത്, തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റിൽ മഴ ലഭിക്കും. ശക്തമായ കാറ്റും വീശും. തീരദേശങ്ങളിൽ തിരമാല ഉയരും. മഴ ശക്തമായാൽ വാദികൾ നിറഞ്ഞൊഴുകുകയും വെള്ളക്കെട്ടുണ്ടാവുകയും ചെയ്യും. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ഒമാൻ കടലിൻ്റെ തീരങ്ങളിൽ തിരമാലകൾ ഉയർന്നേക്കും