പിരമിഡുകൾ തകർന്നു; വരാനിരിക്കുന്ന നാശത്തിന്‍റെ സൂചനയെന്ന് പ്രവചനം


മെക്‌സിക്കോ: മെക്‌സിക്കോയിലെ പുരാതന ഗോത്ര വിഭാ​ഗക്കാർ ഉപയോ​ഗിച്ച് വന്നിരുന്ന രണ്ട് പിരമിഡുകൾ ശക്തമായ മഴയിൽ തകർന്നു. ശക്തമായ മഴയും കൊടുങ്കാറ്റും മൂലമാണ് പിരമിഡുകൾ പൊട്ടിവീണത്. ജൂലൈ 30ന് പെയ്ത കനത്ത മഴയിൽ പിരമിഡിൻ്റെ ഒരു വശം ഭാ​ഗികമായി ഒലിച്ചു പോയി. മെക്‌സിക്കോയിലെ പുരാതന ഗോത്ര വിഭാ​ഗമായ പ്യുറെപെച്ച വിഭാ​ഗമാണ് ഈ പിരമി​ഡുകളുടെ നിർമ്മാണത്തിന് പിന്നിൽ.

ഇത്തരം പിരമിഡുകള്‍ യക്കാറ്റ പിരമിഡുകൾ എന്നാണ് അറിയപ്പെടുന്നത്. തങ്ങളുടെ ദൈവമായ കുരിക്വേരിക്ക് നരബലികൾക്കായി പുരാതന പുരെപെച്ച ഗോത്രക്കാർ ഉപയോ​ഗിച്ചിരുന്ന പിരമിഡുകളാണ് ഇവ.

പിരമിഡുകള്‍ തകര്‍ന്നത് വരാനിരിക്കുന്ന നാശത്തിന്‍റെ സൂചനയാണെന്നാണ് ​ഗോത്ര വിഭാ​ഗം പ്രവചിക്കുന്നത്. തകർച്ചയിൽ പിരമിഡിനുള്ളിലെ ആറ് ശരീരങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. പിരമിഡിൻ്റെ ഭിത്തിയിലും മതിലുകളിലും വിള്ളൽ വീണിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച ഭാ​ഗം വീണ്ടെടുക്കാനും പുതുക്കി പണിയാനുമുള്ള പദ്ധതികള്‍ ആരംഭിച്ചതായി മെക്സിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി അറിയിച്ചു
أحدث أقدم