മോഷണം പോയ 17 പവൻ്റെ സ്വർണ്ണം രാവിലെ വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ…
Guruji 0
തിരുവനന്തപുരം: മാറനല്ലൂരില്‍ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 17 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മാറനല്ലൂര്‍ സ്വദേശിനി ഹന്നയുടെ സ്വർണ്ണാഭരണങ്ങളാണ് കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ മോഷണം പോയത്.
വൈകിട്ട് വിരുന്ന് സല്‍ക്കാരത്തിന് ദമ്പതികൾ പോയപ്പോൾ ഈ ആഭരണങ്ങൾ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ചിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഇന്ന് രാവിലെ വീട്ടിലെ ഗേറ്റിന് മുന്നിൽ ഇവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.