പനച്ചിക്കാട് ദക്ഷിണമൂകാംബി നവരാത്രി മഹോത്സവം ഒക്ടോ. 2 മുതൽ 13 വരെ




കോട്ടയം : അക്ഷരരൂപിണിയായ സരസ്വതി ദേവിയുടെയും പ്രപഞ്ച സംരക്ഷകനായ ഭഗവാൻ മഹാവിഷ്ണുവിന്റെയും ചൈതന്യം നിറഞ്ഞു നിൽക്കുന്ന പനച്ചിക്കാട് ദക്ഷിണമൂകാംബികയിലെ നവ രാത്രി മഹോത്സവം ഒക്ടോബർ 2 ബുധൻ മുതൽ 13 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കലോപാസകരുടെ എണ്ണത്തിലുള്ള വർദ്ധനമൂലം ഒരുദിവസംകൂടി ഉൾപ്പെടുത്തി കലോപാസന ആരംഭിക്കുവാൻ ദേവസ്വം തീരുമാനിച്ചിരിക്കുന്നു. വിദ്യയുടെയും കലകളുടെയും ആത്മ ജ്‌ഞാനത്തിന്റെയും സ്വരൂപമായ പനച്ചിക്കാട്ടമ്മയുടെ തിരു സന്നിധിയിൽ വിദ്യാരംഭത്തിനും കലോപാസനയ്ക്കും ആത്മജ്‌ഞാനത്തിനുമായെത്തുന്ന ആബാലവൃദ്ധം ജനങ്ങൾക്കും സർവ്വ ഐശ്വര്യങ്ങളും അറിവും സമ്പൽസമൃദ്ധിയുമുണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു. 

നവരാത്രി നാളുകളിൽ ക്ഷേത്രാനുഷ്‌ഠാനങ്ങൾക്കൊപ്പം വിശേഷാൽ പൂജകളായ മുറജപം, പുരുഷ സൂക്‌താർ ച്ചന, ചക്രാബ്ജപൂജ, പുഷ്പാഭിഷേകം, നിറമാല, സാരസ്വത സൂക്‌താർച്ചന തുടങ്ങിയ പൂജകൾ തന്ത്രിമുഖ്യൻ പെരിഞ്ഞേരിമന വാസു ദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്നു. ഒക്ടോബർ 10 വ്യാഴം വൈകിട്ട് വിശിഷ്ട‌ഗ്രന്ഥങ്ങൾ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയും ഗ്രന്ഥമെഴുന്നള്ളത്തും പൂജവയ്‌പും നടക്കും.

ഒക്ടോബർ 12ന് മഹാനവമി ദർശനം, 13ന് രാ വിലെ 4 മണിക്ക് പൂജയെടുപ്പോടെ വിദ്യാരംഭത്തിനു തുടക്കമാകുന്നു. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കലാമണ്ഡപത്തിൽ രാപകൽ ഭേദമെന്യേ വിവിധ കലാപരിപാടികൾ അരങ്ങേറുന്നതോടൊപ്പം ദേശീയസംഗീത നൃത്തോത്സവവും നടക്കുന്നു. 

പത്രസമ്മേളനത്തിൽ  പനച്ചിക്കാട് ദേവസ്വം മാനേജർ കെ.എൻ. നാരായണൻ നമ്പൂതിരി, കരുനാട്ടില്ലം, ഊരാണ്മയോഗം പ്രസിഡന്റ് കെ.എൻ. വാസുദേവൻ നമ്പൂതിരി, കൈമുക്കില്ലം, ഊരണ്മയോഗം സെക്രട്ടറി, കെ എൻ നാരായണൻ നമ്പൂതിരി , കൈമൂക്കില്ലം, അസിസ്റ്റൻ്റ് മാനേജർ കെ വി ശ്രീകുമാർ, വിനോദ് എന്നിവർ പങ്കെടുത്തു. ഫോൺ: 0481 2330670
Previous Post Next Post