കോട്ടയം : പാമ്പാടി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കൺവെൻഷൻ 23 തിങ്കൾ 7 പി. എം ന് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് സിജു കെ ഐസക്കിന്റെ അധ്യക്ഷതയിൽ പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേരുന്ന യോഗത്തിൽ എം.എൽ.എ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോഷി ഫിലിപ്പ്,ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ കോര, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരി,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ബി. ഗിരീശൻ, ഇലക്ഷൻ കമ്മറ്റി കൺവീനറും മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ കെ.ആർ ഗോപകുമാർ എന്നിവർ പ്രസംഗിക്കും.
പാമ്പാടി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് യു .ഡി .എഫ് കൺവെൻഷൻ 23 ന്
Jowan Madhumala
0
Tags
Pampady News