അഞ്ച് മാസം ഗര്‍ഭിണിയാണ് പരാതിക്കാരിയായ യുവതി.
വെള്ളിയാഴ്ച രാത്രിയാണ് ബാങ്ക് ജീവനക്കാരന്‍റെ ഭാര്യയായ യുവതിയെ സുഹൃത്തായ സൈനികൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇതിന് പിന്നാലെ യുവതിക്ക് കടുത്ത രക്ത്രസ്രാവമുണ്ടായി.
ഒടുവിൽ വനിതാ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. തുടർന്നാണ് പരാതിയിൽ കേസെടുത്ത് പൊലീസ് സൈനികനെ അറസ്റ്റ് ചെയ്തത്. നഗ്ന ദൃശ്യങ്ങൾ പകർത്തി തന്നെ ഭീഷണിപ്പെടുത്തിപ്രതി ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.