കേരള കോൺഗ്രസ്‌ എം സംസ്കാരവേദി സംസ്ഥാന വ്യാപകമായി ഗാന്ധി ജയന്തി ദിനാഘോഷവും ഒക്ടോബർ 5 ന് കോട്ടയത്തു വെച്ച് സാഹിത്യോത്സവും നടത്തുന്നു



2 മണിക്ക് കെ എം മാണി ഭവനിൽ നിയമ സഭ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്‌ ഉത്ഘാടനം ചെയ്യുകയും സംസ്കാരവേദി യിലെ 27 അംഗങ്ങൾ ചേർന്നെഴുതിയ "നാടക വേദി " പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്യും.
ഡോ. സുമ സിറിയക് ഏറ്റുവാങ്ങും. സംസ്ഥാന പ്രസിഡന്റ്‌ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും.
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ' എന്ന വീഷയത്തെക്കുറിച്ചുള്ള സെമിനാറും പ്രഗത്ഭരെ ആദരിക്കലും അഡ്വ. ജോബ് മൈക്കിൾ എംഎൽഎയും, കവിയരങ്ങ് ഡോ. എ കെ അപ്പുക്കുട്ടനും ഉത്ഘാടനം ചെയ്യും.

സെമിനാറിൽ ഡോ. ജേക്കബ് സാംസൺ പ്രബന്ധം അവതരിപ്പിക്കുമെന്ന് കൺവീനർ ബാബു ടി ജോൺ അറിയിച്ചു.
Previous Post Next Post