ത്രിപുരയിൽ 62കാരിയെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു. സംഭവത്തിൽ സ്ത്രീയുടെ രണ്ട് ആൺമക്കൾ അറസ്റ്റിലായി. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചമ്പക്‌നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഖബർബാരിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം
ഒന്നര വർഷം മുമ്പ് ഭർത്താവ് മരിച്ച സ്ത്രീ രണ്ട് ആൺമക്കൾക്കൊപ്പമായിരുന്നു താമസം. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോൾ മരത്തിൽ കെട്ടിയ നിലയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. അറസ്റ്റ് ചെയ്ത ആൺമക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും.