കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം…70കാരനായ പൂജാരി അറസറ്റിൽ…


ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 70കാരനായ പൂജാരി അറസറ്റിൽ. പ്രതിയെ 15 ദിവസത്തേക്ക്റിമാൻഡ് ചെയ്തു. തേനി പെരിയകുളത്തെ ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് നടുക്കുന്ന സംഭവമുണ്ടായ.തമിഴ്നാട് തേനിയിലാണ് സംഭവം.
2 ആൺകുട്ടികളും ഒരു പെൺകുട്ടിയും ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മിഠായി നൽകാമെന്ന് പറഞ്ഞ് പൂജാരിയായ തിലകൻ അകത്തേക്ക് വിളിക്കുകയായിരുന്നു. മിഠായി നൽകിയശേഷം ഇയാൾ ലൈംഗികാതിക്രമത്തിന് മുതിർന്നതായി കുട്ടികൾ പരാതിപ്പെടുന്നു. ഭയന്ന് പുറത്തേക്കോടിയ പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുകാർ അയൽക്കാരെയും കൂട്ടി ക്ഷേത്രത്തിലെത്തിയപ്പോൾ മർദ്ദനം ഭയന്ന പൂജാരി വാതിൽ അടച്ച് അകത്തിരിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പെരിയകുളം വടക്കരൈയ സ്റ്റേഷനിൽ നിന്നെത്തിയ പൊലീസ് സംഘം ക്ഷേത്രത്തിലെത്തി ഇയാളെ അറസ്റ്റുചെയ്തു. പോക്സോ വകുപ്പും ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. അതേസമയം, കുട്ടികൾക്ക് കൗൺസലിംഗ് നൽകുമെന്ന് പൊലീസ് അറിയിച്ചു.
Previous Post Next Post