സംസ്ഥാനത്ത് 885 ക്വാറികൾക്കുകൂടി പ്രാഥമികാനുമതി





തിരുവനന്തപുരം : സംസ്ഥാനത്ത് 885 ക്വാറികൾക്കുകൂടി പ്രാഥമികാനുമതി.
ഇതോടെ സംസ്ഥാനത്തെ അംഗീകാരമുള്ള ക്വാറികളുടെ എണ്ണം 1446 ആകും. നിലവിൽ 561 അംഗീകൃത ഖനനകേന്ദ്രങ്ങൾ ഉണ്ടെന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ കണക്ക്.

കരിങ്കല്ല്, ചെങ്കല്ല് ഖനനത്തിന് കിട്ടിയ 885 അപേക്ഷ മൈനിങ് വിഭാഗം അംഗീകരിച്ച് റിപ്പോർട്ട് നൽകി. മൊത്തം 1678 അപേക്ഷവ ന്നതിൽ 522 എണ്ണം ചെങ്കല്ലിനും 1156 എണ്ണം കരിങ്കല്ലിനുമായിരുന്നു. ഇതിൽനിന്നാണ് 885 തിരഞ്ഞെടുത്തത്. ബാക്കി വന്ന 793- ൽ 376 അപേക്ഷ മൈനിങ് വിഭാഗം പരിശോധന യിലാണ്.
Previous Post Next Post