പെർത്ത് : ഓസ്ട്രേലിയൻ സംസ്ഥാനമായ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ പെർത്തിൽ മലയാളികൾ ഓണം ആഘോഷിച്ചു
പെർത്ത് ജൂണ്ടാലുപ്പ് മലയാളി അസോസിയേഷൻ ആണ് ഓണ വിരുന്ന് സംഘടിപ്പിച്ചത് . ചെണ്ടമേളത്തിൻ്റെയും പുലിക്കളിയുടെയും അകമ്പടിയോടും ആർപ്പുവിളികളോടും കൂടിയെത്തിയ മഹാബലി നിലവിളക്ക് തെളിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു.
പ്രസിഡൻ്റ് ജോർജ് തമ്മടം ഉദ്ഘാടന പ്രസംഗത്തോടൊപ്പം ഓണാശംസകൾ നേർന്നു. കമ്മിറ്റി അംഗങ്ങൾ സ്‌പോൺസർമാരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
തിരുവാതിരക്കൊപ്പം കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത കലാപരിപാടികളും ഓണാഘോഷത്തിൻ്റെ മാറ്റ് കൂട്ടി. ഓണസദ്യ ഒരുക്കിയിരുന്നു. മത്സരപരിപാടികളുടെ സമ്മാനദാനവും നടന്നു. സെക്രട്ടറി തുഷാര രാജു നന്ദി അറിയിച്ചു.