കൊളംബോ : ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് അനുര കുമാര മുന്നേറ്റം നടത്തിയത്.. JVP നേതാവായ അനുര നാഷണൽ പീപ്പിൾസ് പവർ എന്ന സോഷ്യലിസ്റ്റ് സഖ്യത്തിന്റെ സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. നൂറ്റാണ്ടുകളായി ശ്രീലങ്കൻ ജനത വളർത്തിയെടുത്ത സ്വപ്നം യാഥാർത്ഥ്യമായെന്ന് വോട്ടേഴ്സിന് നന്ദി പറഞ്ഞു കൊണ്ട് അനുര ട്വീറ്റ് ചെയ്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കും ആഭ്യന്തര കലാപത്തിനും ശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് അനുര കുമാര ദിസനായകെയുടെ മിന്നും ജയം.ശ്രീലങ്കയുടെ ഒന്‍പതാമത്തെ പ്രസിഡന്റാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. തിങ്കളാഴ്ച പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും.