ആലപ്പുഴയിലെ സംസ്ഥാന ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പിക്ക് സസ്പെൻഷൻ…



ആലപ്പുഴ: ആലപ്പുഴയിലെ സംസ്ഥാന ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി വി രാജീവിനെ സർവീസിൽനിന്ന്‌ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്‌തു. സ്‌പെഷ്യൽ ബ്രാഞ്ച്‌ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ്‌ മേധാവിയുടേതാണ്‌ നടപടി. 

ഡ്യൂട്ടിയിൽ അച്ചടക്കമില്ലായ്മ , അമിത മദ്യപാനം, ജോലിയിൽനിന്ന്‌ അനധികൃതമായി വിട്ടുനിൽക്കൽ, കേസന്വേഷണത്തിൽ വീഴ്‌ച വരുത്തൽ എന്നിവ ചൂണ്ടിക്കാണിച്ചാണ് നടപടി.
ഡിവൈഎസ്‌പിയ്ക്കെതിരായ സ്‌പെഷ്യൽ ബ്രാഞ്ച്‌ റിപ്പോർട്ട് നേരത്തെ സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയ്ക്ക് കൈമാറിയിരുന്നു. ആറ് മാസം മുമ്പുണ്ടായ വാഹനാപകടത്തെ തുടർന്ന് രാജീവ്‌ അവധിയിലായിരുന്നു.

 ജോലിയിൽ വീണ്ടും പ്രവേശിച്ച ശേഷം മതിയായ കാരണമോ അനുമതിയോ ഇല്ലാതെയും നിയമാനുസരണം ലീവിന് അപേക്ഷിക്കാതെയും ജോലിക്ക്‌ ഹാജരാകാതെ ഇരുന്നതിനെ തുടർന്നായിരുന്നു രഹസ്യ അന്വേഷണം.
Previous Post Next Post