കാഞ്ഞിരപ്പള്ളിയിൽ ആൺകുട്ടിയോട് ലൈംഗികാതിക്രമം: പ്രതിക്ക് മൂന്നുവർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.



 പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 3  വർഷം കഠിന തടവും, 10,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി  പുത്തൻപുരയ്ക്കൽ വീട്ടിൽ  അഷറഫ്  (47) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ ) കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി പി.എസ് സൈമയാണ് വിധി പ്രസ്താവിച്ചത്. ഇയാള്‍  2015- ൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, അന്നത്തെ കാഞ്ഞിരപ്പള്ളി  എസ്.ഐ  ആയിരുന്ന  ജോസ് മോൻ ആന്റണി അന്വേഷണം നടത്തി ഇയാൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍  പബ്ലിക്‌  പ്രോസിക്യൂട്ടർ പി.എസ് മനോജ് ഹാജരായി.
Previous Post Next Post