പാമ്പാടി സ്വദേശിയും മണർകാട്സ്വദേശിയും കഞ്ചാവുമായി പിടിയിൽ ,ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, മണർകാട് പോലീസും ചേർന്ന് ഇന്ന് വെളുപ്പിനെ നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇരുവരെയും പിടികൂടുന്നത്.


 മണർകാട് : വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി സ്വദേശി ജോയൽ ആന്റണി (22), മണർകാട് സ്വദേശി ഷെറോൺ ബിനോയ് (19)  എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
 മണർകാട് പണിക്കമറ്റം ഭാഗത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, മണർകാട്  പോലീസും ചേർന്ന്  ഇന്ന് വെളുപ്പിനെ നടത്തിയ പരിശോധനയിലാണ്  വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇരുവരെയും  പിടികൂടുന്നത്. ഇവരിൽ നിന്നും 650 ഗ്രാം  കഞ്ചാവ് പോലീസ് കണ്ടെടുക്കുകയും ചെയ്തു. മണർകാട് സ്റ്റേഷൻ എസ്.ഐ സജീർ ഇ.എം, എ.എസ്.ഐ ആഷ് .ടി.ചാക്കോ, സി.പി.ഒ മാരായ അനിൽകുമാർ ടി.എസ്, രാജേഷ് കുമാർ കെ.ആർ, കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.

Previous Post Next Post