മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണി..യുവാവ് ജീവനൊടുക്കി…


തൃശ്ശൂരിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിയ്യൂർ സ്വദേശി രതീഷ് (42) ആണ് ആത്മഹത്യ ചെയ്തത്. ഏറെനാളായി രതീഷിന് മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായി കുടുംബം ആരോപിക്കുന്നു. വീട്ടിലെത്തിയും ഫോണിലൂടെയും മൈക്രോ ഫിനാൻസ് സ്ഥാപനം ഭീഷണിപ്പെടുത്തിയിരുന്നു. സമ്മർദ്ദം സഹിക്കാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് ഉയരുന്ന ആരോപണം.
Previous Post Next Post