റെയില്‍വെ പാളത്തില്‍ റീല്‍സ് എടുക്കുന്നതിനിടെ പാസഞ്ചര്‍ ട്രെയിനിടിച്ച് ഭര്‍ത്താവും ഭാര്യയും മൂന്നു വയസുള്ള മകനും മരിച്ചു. മുഹമ്മദ് അഹമ്മദ്(26), ഭാര്യ നജ്‌നീന്‍ (24) ഇവരുടെ മൂന്ന് വയസുള്ള മകന്‍ അബ്ദുല്ല എന്നിവരാണ് മരിച്ചത്.യുപിയിലെ ഉമരിയ ഗ്രാമത്തിന് സമീപമാണ് സംഭവം.മൂന്ന് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. റെയില്‍വെ ട്രാക്കില്‍ നിന്ന് മൂന്ന് പേരും റീല്‍ ഷൂട്ട് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു
റെയിൽ പാളത്തില്‍ റീല്‍സ് ചിത്രീകരണം.. ദമ്പതികളും മൂന്ന് വയസുള്ള മകനും ദാരുണാന്ത്യം…
Jowan Madhumala
0
Tags
Top Stories