ന്യൂഡല്‍ഹി: സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. ഇന്നും നാളെയുമായാണ് കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നത്. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള നടപടികളാകും കേന്ദ്രക്കമ്മിറ്റി പ്രധാനമായും ചര്‍ച്ച ചെയ്യുക. സീതാറാം യെച്ചൂരിയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്കെങ്കിലും നല്‍കണോ എന്നതില്‍ തീരുമാനമുണ്ടായേക്കും.
ഇടക്കാല ജനറല്‍ സെക്രട്ടറിയെ നിയമിക്കണമെന്ന വാദം പാര്‍ട്ടിയിലുണ്ട്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല ഒരു പി ബി അംഗത്തിന് നല്‍കിയാല്‍ മതിയെന്ന നിര്‍ദേശവും സജീവമായിട്ടുണ്ട്. പ്രകാശ് കാരാട്ടിന് താല്‍ക്കാലിക ചുമതല നല്‍കിയേക്കുമെന്നാണ് സൂചന.