മരണം വരെ ചെങ്കൊടിത്തണലിൽ ഉണ്ടാകും..വിവാ​ദങ്ങൾക്കിടെ പി വി അൻവർ..


മരണം വരെ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകുമെന്ന് നിലമ്പൂ‍ർ എംഎൽഎ പി വി അൻവർ. വിവാദങ്ങൾക്കിടെയാണ് പി വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഐഎമ്മിന്റെ കൊടിക്ക് കീഴിൽ നിന്നുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സിപിഐഎം ആണ് തന്നെ താനാക്കിയതെന്നും പി വി അൻവർ പറഞ്ഞു. എഡിജിപി എം ആർ അജിത്ത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത് വലിയ വിവാദമായിരിക്കുകയാണ്. ഇതിനിടെയാണ് പാർട്ടി അംഗത്വമില്ലാത്ത താൻ സാധാരണക്കാരായ പാർട്ടി അണികൾക്കിടയിൽ ഒരാളായി ഉണ്ടാകുമെന്ന് അൻവർ പറയുന്നത്.
Previous Post Next Post