പട്ടാപ്പകൽ ക്ഷേത്രത്തിലെ ദീപസ്തംഭം മുറിച്ച് കടത്താൻ ശ്രമം…നാട്ടുകാർ കണ്ടപ്പോൾ ഓടി…



തൃശൂർ : പുതുമനശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിൽ പട്ടാപ്പകൽ മോഷണശ്രമം. ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭം മുറിച്ചു കടത്തുന്നതിനിടെ പിടിയിലായത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും. ആദ്യം ഓടി രക്ഷപ്പെട്ട പ്രതികളിലൊരാൾ പിന്നെയും ക്ഷേത്ര പരിസരത്ത് എത്തിയപ്പോഴാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
പുതുമനശ്ശേരി നരസിംഹ മൂർത്തി ക്ഷേത്രത്തിലെ ദീപ്തംഭമാണ് ഇതര സംസ്ഥാന തൊഴിലാളികളികൾ മുറിച്ച് കടത്താൻ ശ്രമിച്ചത്. മുച്ചക്ര സൈക്കിളിൽ ക്ഷേത്ര പരിസരത്തെത്തെത്തിയ പ്രതികളിൽ ഒരാൾ ഓടിന്റെ ദീപസ്തംഭം ഭാഗങ്ങളായി ചാക്കിലാക്കി കടത്താൻ ശ്രമിച്ചു. ക്ഷേത്രത്തിൽ ജോലികൾ നടക്കുന്നതിനാൽ തൊഴിലാളിയാണെന്ന് കരുതി ആദ്യമാരും സംശയിച്ചില്ല. എന്നാൽ സംശയം തോന്നിയ പരിസരവാസിയായ യുവാവാണ് മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞ് നാട്ടുകാരെ അറിയിച്ചത്.

നാട്ടുകാർ ഇടപെട്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് സ്ഥലത്തെത്തി സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. ഉച്ചയോടെ വീണ്ടും ക്ഷേത്ര പരിസരത്തെത്തിയ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പാവറട്ടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ഇയാളുടെ കൂട്ടു പ്രതിയെയും അറസ്റ്റ് ചെയ്തു. അസം സ്വദേശി ഇനാമുൾ ഇസ്ലാമും ബംഗാൾ സ്വദേശി റൂബൽ ഖാനുമാണ് അറസ്റ്റിലായത്.
Previous Post Next Post