നിലമ്പൂര്‍: കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ കെട്ടിട നിര്‍മാണത്തില്‍ മുന്‍ എസ്പി സുജിത് ദാസ് ഗുരുതര ക്രമക്കേട് നടത്തിയെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിവിധ മുതലാളിമാരില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്നും ഇതിലൂടെ സുജിത് ദാസ് കോടികള്‍ ഉണ്ടാക്കിയെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്തില്‍ പ്രതികളാകുന്ന സ്ത്രീകളെ പോലീസുകാര്‍ ലൈംഗികമായി ഉപയോഗിച്ചെന്നും ഉന്നത ഉദ്യോഗസ്ഥര്‍, ഡാന്‍സാഫ് ഉള്‍പ്പടെയുള്ളവര്‍ ആണ് സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്തില്‍ പ്രതികളാകുന്ന സ്ത്രീകളെ പോലീസുകാര്‍ ലൈംഗികമായി ഉപയോഗിച്ചു; ആഭ്യന്തര വകുപ്പിനെതിരെ അൻവർ
ജോവാൻ മധുമല
0