ട്രെയിനിൽ നിന്ന് വീണ് നഴ്സിങ് വിദ്യാർഥിനി മരിച്ചു


ട്രെയിനിൽ നിന്ന് വീണ് നഴ്സിങ് വിദ്യാർഥിനി മരിച്ചു. വായ്പൂര് ശബരിപൊയ്കയിൽ സജി കുമാറിന്റെയും മഞ്ജുവിന്റെയും മകൾ കൃഷ്ണ പ്രിയ (20) ആണ് മരിച്ചത്.
ബെംഗളൂരുവിൽ 2ാം വർഷ നഴ്സിങ് വിദ്യാർഥിനിയായ കൃഷ്ണ പ്രിയ ഇന്നലെ നാട്ടിലേക്കുള്ള യാത്രയിൽ കോയമ്പത്തൂർ പോത്തന്നൂരിനും മദുക്കരയ്ക്കും ഇടയിൽ വച്ചാണ് ട്രെയിനിൽ നിന്ന് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: എസ്.ആകാശ്. സംസ്കാരം പിന്നീട്.

Previous Post Next Post