ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ…


മലപ്പുറം കോട്ടക്കൽ കോഴിച്ചെനയിൽ ഒരു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്‍റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. വീട്ടിലെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Previous Post Next Post