നിവിന്‍ പോളിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജമെന്നതിന് തെളിവുകൾ പുറത്ത്.പീഡനം നടന്നുവെന്ന് പറയുന്ന ദിവസം കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിവിന്‍ പോളി താമസിച്ചതിന്റെ തെളിവുകളാണ് പുറത്ത് വന്നത്.2023 ഡിസംബര്‍ പതിനഞ്ചിന് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഈ സമയത്ത് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു നിവിന്‍ പോളി. പതിനാലാം തീയതി പുലര്‍ച്ചെ രണ്ടര കഴിഞ്ഞ് നടന്‍ ഹോട്ടലില്‍ എത്തിയതായും പിറ്റേദിവസം വൈകീട്ട് നാലരയ്ക്ക് ചെക്ക് ഔട്ട് ചെയ്തത് ബില്ലില്‍ വ്യക്തമാണ്.
15ാം തീയതി പുലര്‍ച്ചെ വരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് വിനീത് ശ്രീനിവാസനും പറഞ്ഞിരുന്നു.എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. അതിനുശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിങ് കേരളത്തില്‍ ആയിരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.