നടൻ സലിംകുമാറിന്റെ മകൻ മരപ്പാഴ് !! ചന്തുവിനെതിരെ ഫേസ്ബുക്കില്‍ ഉയര്‍ന്ന ഒരു കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് താരം

...
മഞ്ഞുമ്മല്‍ ബോയ്‌സിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനാണ് സലിം കുമാറിന്റെ മകന്‍ ചന്തു. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ചന്തുവിന് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. എന്നാല്‍ അച്ഛന്റെ വഴി പിന്തുടര്‍ന്നാണ് ചന്തു സിനിമയിലെത്തിയതെന്ന വിമര്‍ശനങ്ങളുമുണ്ട്.

ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയ മമ്മൂട്ടിയുടെ ഒപ്പമുള്ള ചിത്രമാണ് ചന്തു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെയാണ് ഒരാള്‍ മോശമായ കമന്റുമായി എത്തിയത്. ”പുറകില്‍ ഇരിക്കുന്ന സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ ഇപ്പോള്‍ പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്.” എന്നായിരുന്നു ഒരാളുടെ കമന്റ്. കമന്റിന് ചന്തു, ‘ഓക്കെ ഡാ’ എന്നാണ് മറുപടി നല്‍കിയത്.

അടുത്തതായി ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന പുതിയ ചിത്രത്തിലാകും ചന്തു എത്തുക. കഴിഞ്ഞദിവസം ഈ സിനിമയുടെ ലൊക്കേഷനില്‍ മമ്മൂട്ടി എത്തിയിരുന്നു. അവിടെ വെച്ചുള്ള ചിത്രമാണ് ചന്തു പങ്കുവെച്ചത്. ചിത്രത്തിലെ താരങ്ങളായ നസ്ലിന്‍, ചന്തു, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവര്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം വൈറലായിരുന്നു.
Previous Post Next Post