വേണാട് എക്‌സ്പ്രസിലെ ദുരിതയാത്ര തുടരുന്നു ; വീണ്ടും ചങ്ങനാശേരി സ്വദേശിനിയായ യാത്രക്കാരി കുഴഞ്ഞു വീണു !!


കോട്ടയം: വേണാട് എക്‌സ്പ്രസിലെ ദുരിതയാത്ര തുടരുന്നു. തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരി കുഴഞ്ഞു വീണു.
ചങ്ങനാശ്ശേരി സ്വദേശിനി ജോവിറ്റയാണ് കുഴഞ്ഞു വീണത്. തിരുവനന്തപുരം-എറണാകുളം വേണാട് എക്‌സ്പ്രസിലാണ് സംഭവം.
പിറവം റോഡ് റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച വേണാടില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞു വീണിരുന്നു. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായതിനാല്‍ വേണാടില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നു.
Previous Post Next Post