മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു കോക്കസ് ഉണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രിസഭയിലെ ഒരു ഉന്നതൻ കോക്കസിൽ നാലാമത്തെ ആളാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആർഎസ്എസ് നേതാവ് ഹൊസബലെയുമായി കൂടിക്കാഴ്ച നടത്തിയ കാര്യം എഡിജിപി തന്നെ ശരിവെച്ചല്ലോ. അതിനെ തുടർന്നാണ് മറ്റൊരു നേതാവായ രാംമാധവുമായി ചർച്ച നടത്തിയത്. ഈ കൂടിക്കാഴ്ചയിൽ എഡിജിപിയുടെ കൂടെയുണ്ടായിരുന്നത് ബിസിനസുകാരാണോ മറ്റാരെങ്കിലുമാണോ എന്ന് അന്വേഷിച്ച് നോക്കണം
തൃശ്ശൂർ പൂരം പോലീസ് കലക്കിയത് ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള പ്ലാനിന്റെ ഭാഗമായിരുന്നു. ബിജെപിക്ക് കേരളത്തിൽ ഒരു അക്കൗണ്ട് തുറക്കാനുള്ള എല്ലാ സഹായവും ചെയ്യാം. അതിന് പകരം ഞങ്ങളെ ഉപദ്രവിക്കരുതെന്നായിരുന്നു ഇങ്ങോട്ടുള്ള ഡിമാൻഡ്.
തൃശ്ശൂർ പൂരം കലക്കാൻ നടത്തിയ ഗൂഢാലോചന വ്യക്തമാണ്. പൂരം കലക്കലിനെ കുറിച്ചും അതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചും പങ്കാളികളായ ആളുകളെ കുറിച്ചും ജുഡീഷ്യൽ അന്വേഷണം വേണമെന്നും വിഡി സതീശൻ പറഞ്ഞു.