ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമം..തടയാൻ ശ്രമിച്ച കോർപറേഷൻ ജീവനക്കാരന് മർദ്ദനം…


ശുചീകരണ തൊഴിലാളി ജോയിയുടെ ജീവനെടുത്ത ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമം.തടയാൻ ശ്രമിച്ച കോർപറേഷൻ ജീവനക്കാരനെ സംഘം മർദ്ദിച്ചു. തുമ്പൂർമൊഴി സ്വദേശി ദീപുവിനുനേരെയായിരുന്നു ആക്രമണം. ഇന്നു രാത്രിയായിരുന്നു സംഭവം. മാലിന്യം തള്ളാനെത്തിയ സംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ദീപുവിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെഎൽ 01 വൈ 6096 എന്ന നമ്പറുള്ള ഓട്ടോറിക്ഷയിലാണു സംഘം തോട്ടിൽ മാലിന്യം തള്ളാനെത്തിയതെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. വാഹനം പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Previous Post Next Post