വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍ കണ്ടീഷനുള്ള ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 2500 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും അധിക നിരക്കായി 50 രൂപയും നിശ്ചയിച്ചു. വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെയുള്ള ഹൈ എന്റ് വാഹനങ്ങളുടെ നിരക്കാണിതെന്നും മന്ത്രി അറിയിച്ചു.
വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്ത ഓക്‌സിജന്‍ സൗകര്യമുള്ള സാധാരണ എയര്‍ കണ്ടീഷന്‍ ആംബുലന്‍സുകള്‍ക്ക് മിനിമം 1500 രൂപയും അധികം ഓടുന്ന കിലോമീറ്ററിന് 40 രൂപയും നിശ്ചയിച്ചു. ഇതുകൂടാതെ വെയിറ്റിംഗ് ചാര്‍ജായി ആദ്യ മണിക്കൂറിന് ശേഷം തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 200 രൂപയും നിശ്ചയിച്ചു.
ഒമ്‌നി പോലുള്ള ചെറിയ എയര്‍ കണ്ടീഷന്‍ ആംബുലന്‍സുകള്‍ക്ക് 800 രൂപയാണ് മിനിമം നിരക്ക്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും അധിക നിരക്ക് 25 രൂപയും നല്‍കണം. വെയിറ്റിംഗ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിനും 200 രൂപയും നല്‍കണം. ഇതേ വിഭാഗത്തിലുള്ള എയര്‍ കണ്ടീഷന്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് മിനിമം നിരക്ക് 600 രൂപയാണ്.
ആദ്യ മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിനും 150 രൂപ വെയിറ്റിംഗ് ചാര്‍ജും അധിക കിലോമീറ്ററിന് 20 രൂപയുമാണ് നിരക്ക്. റീജിയണല്‍ കാന്‍സര്‍ സെന്ററിലേക്ക് വരുന്ന രോഗികള്‍ക്ക് ഓരോ കിലോമീറ്ററിനും രണ്ട് രൂപ ഇളവ് ലഭിക്കുമെന്നും കെബി ഗണേഷ് കുമാര്‍ അറിയിച്ചു.