ലൈംഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബുഅറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് 11 മണിയോടെ ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അതേസമയം, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യം ഉള്ളതിനാൽ ഇടവേള ബാബുവിനെ ജാമ്യത്തിൽ വിട്ടയക്കും.
താരസംഘടനയായ ‘അമ്മ’യിൽ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. ഇടവേള ബാബുവിനെതിരായ പരാതിയിൽ നടിയുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ എത്തിച്ചാണ് മൊഴിയെടുത്തത്.