ഗായിക ദുര്‍ഗ വിശ്വനാഥ് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു വിവാഹം. കണ്ണൂര്‍ സ്വദേശിയായ റിജുവാണ് വരന്‍. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനാണ് റിജു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദുര്‍ഗയുടെ സേവ് ദ ഡേറ്റ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദുര്‍ഗ പങ്കുവെച്ചിരുന്നില്ല.ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് ദുര്‍ഗ മലയാളികള്‍ക്ക് സുപരിചിതയായത്. പിന്നീട് നിരവധി ഗാനങ്ങള്‍ ആലപിച്ച് പിന്നണി ഗായികയായി മാറിയ ദുര്‍ഗ സ്റ്റേജ് ഷോകളിലെ സജീവ സാന്നിധ്യമാണ്.