ആലപ്പുഴ ഹരിപ്പാട് മധ്യവയസ്കൻ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ഹരിപ്പാട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്. ഹരിപ്പാട് റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കനാണ് ജീവനൊടുക്കിയത്. പ്ലാറ്റ്ഫോമിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ പെട്ടെന്ന് മുന്നിലേക്ക് ചാടുകയായിരുന്നു.
പോർബന്ധർ-കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിനു മുന്നിലേക്കാണ് ചാടിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.