കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ അതിക്രമിച്ചുകയറി കേടുപാടുകള്‍ വരുത്തി..യുവാവ് പിടിയിൽ…


കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ അതിക്രമിച്ചുകയറി കേടുപാടുകള്‍ വരുത്തിയ കേസിലെ പ്രതിയായ യുവാവ് പിടിയില്‍. അരൂക്കുറ്റി തൊട്ടുചിറ വീട്ടില്‍ ടി.എം. അക്ഷയ്(24) നെ ആണ് പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ 2021 ൽ അരൂക്കുറ്റി പെട്രോൾ പമ്പിലെ ജീവനക്കാരനെ അടിച്ചു പരിക്കേൽപ്പിച്ച കേസിലെയും പ്രതിയാണ്.അക്ഷയ് ഉപയോഗിച്ചിരുന്ന സ്കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സെപ്റ്റംബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരൂക്കുറ്റി മാത്താനം ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കൊല്ലത്തേക്കുള്ള ടൗണ്‍ ടു ടൗണ്‍ കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ കയറിയ യുവാവ് വയറിങ് വലിച്ച് പൊട്ടിക്കുകയും ലൈറ്റുകളുടെ സ്വിച്ചുകളും മറ്റുപകരണങ്ങളും നശിപ്പിക്കുകയുമായിരുന്നു.


Previous Post Next Post