ലെബനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കും


നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിൻ്റെ കമ്പനിയെ കുറിച്ചാണ് അന്വേഷണം. പേജ് വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്ന സംശയം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ഇയാളുടെ കമ്പനിയിലേക്കും വ്യാപിപ്പിച്ചത്.

ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് റിൻസൻ്റെ കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്ന് ബൾഗേറിയൻ അറിയിച്ചു. വയനാട് മാനന്തവാടി സ്വദേശിയായ റിൻസൺ ജോസിൻ്റെ സോഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർട്ട ഗ്ലോബൽ ലിമിറ്റഡ് (നോർട്ട ഗ്ലോബൽ ലിമിറ്റഡ്) കമ്പനി പേജ് വഴിയാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.

റിൻസൻ്റെ കമ്പനിയെ കുറിച്ച് അന്താരാഷ്ട്ര തലത്തിലാണ് അന്വേഷണം നടക്കുന്നത്. സ്ഫോടക വസ്തുക്കൾ പേജിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കം നിലവിൽ അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. ഇതിനിടയിലാണ് ഹിസ്ബുളള പേജുകൾ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങൾ പുറത്ത് വരുന്നത്. സാമ്പത്തിക ഇടപാടുകളാണെന്നും സ്ഫോടനവുമായി റിൻസൺ ജോണിന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിവുകളില്ലെന്നും അന്വേഷണ ഏജൻസികളും വ്യക്തമാക്കുന്നുണ്ട്.

ബൾഗേറിയയിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ് റിൻസൺ ജോസിൻ്റേത്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഈ കമ്പനിയാണ് പേജർ നിർമ്മാണത്തിനുളള പണം ഹംഗറിയിലുളള മറ്റൊരു കമ്പനിയിലേക്ക് നൽകിയത്. റിൻസൺ ജോണിൻ്റെ കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി ബൾഗേറിയൻ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ആരോപണത്തിൽ ഇതുവരെയും റിൻസൻ പ്രതികരിച്ചിട്ടില്ല.
Previous Post Next Post