അനുവദിച്ച സമയത്തിന് ശേഷവും ബെവ്കോ ഔട്ട്ലെറ്റിൽ പൊലീസുകാര്‍ക്ക് മാത്രം രാത്രി മദ്യവിൽപ്പന….ദൃശ്യം പക‍ര്‍ത്തിയതിന് മ‍‍ര്‍ദ്ദനം…


അനുവദിച്ച സമയത്തിന് ശേഷവും ബെവ്കോ ഔട്ട് ലെറ്റിൽ പൊലീസുകാർക്ക് മദ്യവിൽപ്പന. മലപ്പുറം എടപ്പാൾ കണ്ടനകം ബീവറേജിൽ ഇന്നലെ രാത്രി 9.30 നാണ് സംഭവമുണ്ടായത്. ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരെ പൊലീസുകാർ മർദിച്ചു. ചങ്ങരംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ‍ര്‍ക്കെതിരെയാണ് പരാതി. മര്‍ദ്ദനത്തിൽ പരിക്കേറ്റ കണ്ടനകം സ്വദേശി സുനീഷ് കുമാര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
Previous Post Next Post