പേട്ട റാപ്പ് എന്ന ചിത്രത്തിൻ്റെ പ്രമോഷനുമായി കേരളത്തിലെത്തിയ സണ്ണി ലിയോണിന് ഗംഭീര വരവേൽപ്പ്. ഇപ്പോൾ മോളിവുഡിൽ ഏറെ ചർച്ചയായിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്ത് വന്ന വെളിപ്പെടുത്തലുകളെ കുറിച്ചും സണ്ണി ലിയോൺ സംസാരിച്ചു. ഇത് വരെ സിനിമയിൽ നിന്നും തനിക്ക് ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സണ്ണി ലിയോൺ പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ;
എനിക്ക് എൻ്റെ അനുഭവത്തിൽ നിന്നേ സംസാരിക്കാൻ കഴിയൂ. മറ്റുള്ളവർ ഇപ്പോൾ പറയുന്ന തരത്തിലുള്ള ദുരനുഭവങ്ങളൊന്നും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. സ്വന്തം വ്യക്തിത്വത്തിലും ജോലിയിലുമാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു സിനിമയിൽ നിന്ന് കൂടുതൽ പ്രതിഫലമോ മറ്റെന്തെങ്കിലുമോ വേണമെന്ന് തോന്നിയാൽ അതിനായി ഞാൻ സംസാരിച്ചിട്ടുണ്ട്.
എല്ലാവരും അങ്ങനെ ചെയ്യണമെന്നാണ് എൻ്റെ അഭിപ്രായം. ഒരു സ്ത്രീയെന്ന നിലയിലും യുവാക്കളെന്ന നിലയിലും നമുക്ക് തീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങളുണ്ടായിരിക്കും. അപ്പോൾ ശരിയെന്ന് തോന്നുന്നത് തെരഞ്ഞെടുക്കണം.
ശരിയല്ലെന്ന് തോന്നുന്നവയോട് അപ്പോഴേ നോ പറഞ്ഞ് ഇറങ്ങിപ്പോരണം. പല വാതിലുകളും എൻ്റെ മുന്നിൽ അടച്ചിട്ടുണ്ട്. പക്ഷെ അതുകൊണ്ട് എനിക്കൊരു പ്രശ്നവുമില്ല. ഒരു അവസരം നഷ്ടപ്പെട്ടാൽ മറ്റ് നൂറ് അവസരങ്ങൾ നമുക്ക് മുന്നിൽ വരും