ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറി തന്റേതെന്ന് ലോറിയുടമ മനാഫ് തിരിച്ചറിഞ്ഞു. ലോറിയുടെ ക്യാബിനിൽ മൃതദേഹം കണ്ടെത്തിയതായാണ് വിവരം. അർജുനെ കാണാതായി 71 ദിവസം പൂർത്തിയാകുമ്പോഴാണ് ലോറി കണ്ടെത്തുന്നത്
'
ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്. മൃതദേഹം അർജുന്റെ തന്നെയാണെന്നാണ് വിവരം. മൃതദേഹം ക്യാബിനിലുണ്ടെന്ന് സ്ഥലം എംഎൽഎ അടക്കം സ്ഥിരീകരിച്ചിട്ടുണ്ട്
ക്യാബിന്‍ കരയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇപ്പോള്‍ ലോറി കണ്ടെത്തിയിരിക്കുന്നത്. അര്‍ജുന്റെ കുടുംബത്തിന്റെ ഏറെക്കാലത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. ഷിരൂരില്‍ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയാണ്