എയർകേരള യാഥാർത്ഥ്യത്തിലേക്ക്



കൊച്ചി : സെറ്റ്ഫ്ലൈ എവിയേഷൻ കമ്പനി ആരംഭിക്കുന്ന എയർകേരള യാഥാർത്ഥ്യത്തിലേക്ക്. എയർ കേരളയുടെ നേതൃത്വത്തിൽ ഇന്ത്യൻ വ്യോമയാന മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായഡുവുമായി കൂടിക്കാഴ്ച നടത്തി. ഡിജിസിഎ പ്രതിനിധികളും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. സർക്കാരിൻറെ ഭാഗത്ത് നിന്ന് സാധ്യമായ എല്ലാ പിന്തുണയും മന്ത്രി ഉറപ്പ് നൽകി.

എയർ കേരള പാസഞ്ചർ സർവീസുകൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുന്ന കമ്പനി ചരക്കു നീക്ക സാധ്യതകളെ കുറിച്ചും പഠിച്ചു വരികയാണെന്ന് വൈസ് അയ്യൂബ് കല്ലട പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് എയർ കേരള സിഐഒ ആയി ഹരീഷ് കുട്ടിയെ ദുബായിൽ സെറ്റ് ഫ്ലൈ എവിയേഷൻ കമ്പനി പ്രഖ്യാപിച്ചത്.
Previous Post Next Post