മുംബൈ: നിരവധി വിമാനങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശമയച്ച കേസിൽ ഛത്തിസ്ഗഢ് സ്വദേശിയായ 17 കാരൻ പിടിയിൽ. സുഹൃത്തിനോട് പകരം വീട്ടാനായി സമൂഹമാധ്യമങ്ങളിൽ സുഹൃത്തിന്‍റെ പേരിൽ നിർമിച്ച വ്യാജ അക്കൗണ്ടുകളിൽ നിന്നാണ് ബോംബ് ഭീഷണി നൽകിയിരുന്നത്. സുഹൃത്തുമായുണ്ടായ സാമ്പത്തിക തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. സുഹൃത്തിന്‍റെ ഫോട്ടോയും കുട്ടി ദുരുപയോഗം ചെയ്തിരുന്നു.കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി. കുട്ടിയുടെ മാതാപിതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. രണ്ടു ദിവസങ്ങൾക്കിടെയാണ് കുട്ടി ഭീഷണി സന്ദേശമയച്ചത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ 19 വിമാനങ്ങളുടെ സർവീസാണ് ബോംബ് ഭീഷണി മൂലം താറുമാറായത്. ഭീഷണി സന്ദേശങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ പോസ്റ്റായാണ് ഭീഷണി അറിയിച്ചിരുന്നത്.