ഗതാഗത നിയമ ലംഘനങ്ങള്‍ എവിടെ കണ്ടാലും ജനങ്ങള്‍ക്ക് പോലീസിനെ അറിയിക്കാം. ഇതിനുള്ള വാട്സാപ്പ് നമ്പറുമായി കേരള പോലീസ്. ഫെയ്സ് ബുക്കിലാണ് പോലീസ് നമ്പർ പങ്കിട്ടത്. വിശദമായി അറിയാം


തിരു: ഗതാഗത നിയമ ലംഘനങ്ങള്‍ എവിടെ കണ്ടാലും ജനങ്ങള്‍ക്ക് പോലീസിനെ അറിയിക്കാം. ഇതിനുള്ള വാട്സാപ്പ് നമ്പറുമായി കേരള പോലീസ്. ഫെയ്സ് ബുക്കിലാണ് പോലീസ് നമ്പർ പങ്കിട്ടത്. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ സഹിതം നിയമ ലംഘനത്തിന്റെ ഫോട്ടോ, വീഡിയോ ജനങ്ങള്‍ക്ക് അയക്കാമെന്നും പോലീസ്. ഗതാഗത നിയമലംഘനങ്ങള്‍ കാണുകയാണെങ്കില്‍ അക്കാര്യം പോലീസിൻ്റെ ശ്രദ്ധയില്‍ കൊണ്ടുവരാൻ നിങ്ങള്‍ക്കും അവസരമുണ്ട്. അത്തരം വിവരങ്ങളുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ *9747001099* എന്ന വാട്സാപ്പ് നമ്പറില്‍ അറിയിക്കാം. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ ചേർക്കണം 

أحدث أقدم