കോഴിക്കോട് അത്തോളിക്കടുത്ത് കോളിയോട് താഴത്ത് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. ബസ് ഡ്രൈവർമാരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പേരാമ്പ്ര ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ബസ് അമിതവേഗതയില്‍ അല്ലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
കോഴിക്കോട് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ചു..നിരവധി പേർക്ക് പരിക്ക്..ഡ്രൈവർമാരുടെ നില ഗുരുതരം…
ജോവാൻ മധുമല
0
Tags
Top Stories