കുവൈത്ത് സിറ്റി: മൂന്ന് അപകടങ്ങളിലായി രാജ്യത്ത് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഒരു കുവൈത്ത് പൗരൻ, ഒരു ഏഷ്യൻ, ഒരു ബിദൂൻ എന്നിവരാണ് മരണപ്പെട്ടത്. മംഗഫ് ഏരിയയിലും ഖൈറവാൻ ഏരിയയ്ക്ക് എതിർവശത്തുള്ള ജഹ്‌റ റോഡിലും രണ്ട് അപകടങ്ങളും എയർപോർട്ട് റോഡിലെ കൂട്ടിയിടി അപകടവുമാണ് ഉണ്ടായത്. ഒരു അപകടത്തിൽ ഒരു കുവൈത്തി പൗരന് പരിക്കേറ്റിട്ടുമുണ്ട്. മംഗഫ് പ്രദേശത്ത് അപകടമുണ്ടായതായി റിപ്പോർട്ട് ലഭിച്ചതോടെ അഹമ്മദി ട്രാഫിക് പട്രോളിംഗ് സംഘം ഉടനെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് ഏഷ്യൻ പ്രവാസിയെ വാഹനമിടിച്ചത്. മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഏഷ്യൻ പൗരനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഒരു കുവൈത്തി പൗരൻ ഓടിച്ച വാഹനമിടിച്ചാണ് ബിദൂൻ മരിച്ചത്. മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റുകയും വാഹനമോടിച്ച പൗരനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
കുവൈറ്റിൽ മൂന്ന് അപകടങ്ങളിലായി പ്രവാസി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം.
Jowan Madhumala
0