സിനിമയിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് നടി പത്മ പ്രിയ. സിനിമയിൽ പുരുഷന്മാർക്കാണ് മേധാവിത്വം. നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നത്. നടന്മാരുടെ കഥകൾക്കാണ് കൂടുതൽ പ്രാധാന്യമെന്നും പത്മപ്രിയ പറഞ്ഞു. ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല. തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും മുന്നിൽവച്ച് തല്ലിയെന്നും നടി പറയുന്നു.ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകൾ ഇല്ലെന്നും നടി വ്യക്തമാക്കി.
ടെക്‌നിക്കൽ വിഭാഗത്തിലും സ്ത്രീ പ്രാതിനിധ്യം കുറവാണ്. ജൂനിയർ ആർട്ടിസ്റ്റുകൾ വലിയ പ്രശ്‌നം നേരിടുന്നു. കൃത്യമായി ഭക്ഷണം നൽകുന്നില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ കൂടെകിടക്കേണ്ട അവസ്ഥയെന്നും പത്മപ്രിയ പറഞ്ഞു. 2017 ൽ സഹപ്രവർത്തകയ്ക്ക് ദുരനുഭവമുണ്ടായി. അപ്പോഴാണ് നിയമ സഹായവും കൗൺസിലിങ്ങും നൽകുന്നതിനെ കുറിച്ച് ചിന്തിക്കുന്നതെന്നും പത്മപ്രിയ പറഞ്ഞു.