ശരീരത്തിൽ ബോംബുമായി വിമാനത്തിൽ യാത്രക്കാരി..അമ്മായിയെ കുടുക്കാൻ മരുമകന്റെ വ്യാജ സന്ദേശം..ഒടുവിൽ…



ഡൽഹി വിമാനത്താവളത്തിൽ വ്യാജ മനുഷ്യ ബോംബ് ഭീഷണി. ശരീരത്തിൽ ബോംബ് ധരിച്ച ഒരു യാത്രക്കാരി മുംബൈ- ഡൽഹി വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് സന്ദേശം ലഭിച്ചത്.അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. പിന്നിൽ അന്ധേരി സ്വദേശിയാണെന്നും കണ്ടെത്തി. ഇയാളുടെ സ്വന്തം അമ്മായിക്കെതിരായ വ്യക്തി വിരോധമാണ് സന്ദേശം അയക്കാൻ പ്രേരിപ്പിച്ചതെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

പുലർച്ചെ 1.30നാണ് എയർപോർട്ട് കൺട്രോൾ റൂമിലേക്ക് സന്ദേശം വന്നത്. വിമാനത്തിൽ 90 ലക്ഷം രൂപയുമായി ആൺ സുഹൃത്തിനെ കാണാൻ പോകുന്ന ബോംബ് ധരിച്ച സ്ത്രീയുണ്ടെന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞത്. അവിടെ നിന്നു അവർ ഉസ്ബെക്കിസ്ഥാനിലേക്ക് പോകുമെന്നും സന്ദേശത്തിലുണ്ടായിരുന്നു.തുടർന്ന് പുലർച്ചെ 1.30നും ഉച്ചയ്ക്ക് രണ്ടിനും ഇടയിൽ ഡൽഹിയിലേക്ക് ടിക്കറ്റ് എടുത്തിരിക്കുന്ന യാത്രക്കാരുടെ ലിസ്റ്റ് അധികൃതർ പരിശോധിച്ചു. ഡൽഹി വിമാനത്താവളത്തിലെ യാത്രക്കാരുടെ ലിസ്റ്റും പരിശോധിച്ചു. എന്നാൽ അതിലൊന്നും സന്ദേശത്തിൽ പറഞ്ഞ ആളെ കണ്ടെത്താനായില്ല.

ഫോൺ കോൾ അനുസരിച്ച് സഹർ പൊലീസ് അന്ധേരിയിലെ വിലാസത്തിൽ നടത്തിയ അന്വേഷണം 60കാരിയിലേക്ക് എത്തി. അവർ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. തുടർന്നുള്ള അന്വേഷണത്തിൽ കുടുംബ പ്രശ്നം കാരണം ഇവരുടെ മരുമകനാണ് വ്യാജ സന്ദേശത്തിനു പിന്നിലെന്നു കണ്ടെത്തുകയായിരുന്നു.
Previous Post Next Post