ദന ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആറ് ദീർഘദൂര ട്രെയിൻ സർവീസുകൾ റദ്ദാക്കി. നാളെയും മറ്റന്നാളും പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. കാമാഖ്യ – ബംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, സിൽചാർ – സെക്കന്തരാബാദ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ദിൽബർഗ് – കന്യാകുമാരി വിവേക് എക്സ്പ്രസ്, ബംഗളൂരു – ഗുവാഹത്തി എക്സ്പ്രസ്, കന്യാകുമാരി – ഗിൽബർഗ് വിവേക് എക്സ്പ്രസ്, ബംഗളൂരു – മുസഫർപൂർ ജംഗ്ഷൻ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ദന ചുഴലിക്കാറ്റ് നാളെയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി) അറിയിച്ചു. ചുഴലികാറ്റ് ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ വീശുമെന്നാണ് ഐഎംഡി മുന്നറിയിപ്പ്.