അരൂർ:എരമല്ലൂർ വെള്ളയിൽ പുത്തൻപുര വീട്ടിൽ പരമേശ്വരൻ നായർ (79) ആണ് മരിച്ചത്. ഭാര്യ ശ്രീമതി പുലർച്ചെ ഡയാലിസിസിന് വേണ്ടി ആശുപത്രിയിൽ പോയിരുന്നു. മകൻ്റെ കുട്ടികളെ സ്ക്കൂളിൽ ആക്കിയിട്ട് ഏഴരയോടെ ഇദ്ദേഹം വീട്ടിൽ എത്തിയ ശേഷം കിണറിൻ്റെ പരിസരത്ത് എത്തിയപ്പോൾ തലകറങ്ങി വീണതായിരിക്കുമെന്ന് ബന്ധുക്കൾ പറയുന്നു. ആശുപതിയിൽ പോയിരുന്ന ഭാര്യ വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. അരൂർ ഫയർഫോഴ്സ് എത്തിയാണ് മൃതദ്ദേഹം പുറത്തെടുത്തത്.
മുൻ സൈനികൻ വീടിന് സമീപമുള്ള കിണറ്റിൽ വീണ് മരിച്ചു…
ജോവാൻ മധുമല
0
Tags
Top Stories