കൊച്ചി: കൊച്ചിയിൽ കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു. തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസ്സാണ് നഗരമധ്യത്തിൽ അപകടത്തിൽ പെട്ടത്. ഉച്ചതിരിഞ്ഞായിരുന്നു അപകടം. ബസ്സിൽ 20 പേരാണ് ഉണ്ടായിരുന്നത്. ബസ്സിന്‍റെ അടിയിൽ നിന്ന് പുക ഉയരുകയായിരുന്നു. ഈ സമയത്ത് ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ വൻദുരന്തം ഒഴിവായി.
കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു…
Kesia Mariam
0
Tags
Top Stories